ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായ വിതരണവും നടത്തി. മങ്ങാട്ട് ജോസഫ് കുര്യനും ചേർന്ന് 161 വൃക്കരോഗികൾക്കാണ് സഹായം നൽകിയത്. ആശ്രയ പ്രസിഡന്റ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി യോഗം ഉദ്ഘാടനം ചെയ്തു.
നാട്ടകം സുരേഷ് എംഎൽഎ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോൺ ഐപ്പ്, ഫിൽസൻ മാത്യു, ജോസഫ് കുര്യൻ, എന്നിവർ പ്രസംഗിച്ചു. 80-ാം ജന്മദിനം ആഘോഷിക്കുന്ന മങ്ങാട്ട് ജോസഫ് കുര്യനെയും, ആശ്രയയിൽ ഇരുപത് വർഷം സേവനമനുഷ്ഠിച്ച സതി ലാലിയെയും യോഗത്തിൽ ആദരിച്ചു.